മഴ ചാറും ഇടവഴിയില്‍….
Mazha Charum Idavazhil
RAAZA BEEGUM

Lyrics       :  Rasheed
Music        :Sivaraman
Sung By     :Vidhyadharan Master
Other Singers : Raaza Beegum

Mazha Charum Idavazhil Lyrics

മഴ ചാറും ഇടവഴിയില്‍
നിഴലാടും കല്‍പടവില്‍
ചെറുവാലന്‍ കിളിയുടെ
തൂവല്‍ പോല്‍
ഇളംനാമ്പുപോല്‍
കുളിര്‍കാറ്റ്‌ പോലെ
ചാരെ വന്നോളെ..
എന്‍റെ ചാരെ വന്നോളെ…
                                                   (  മഴ ചാറും ഇടവഴിയില്‍)

മെയ്യില്ലത്തറു പൂശിയണയും
ഇളവെയിൽതുമ്പീ..

കരള് നിറയണ കാര്യമേറെ ഞാൻ
ചൊല്ലുവാൻ വെമ്പീ.

കദളിവാഴക്കയ്യിലാടണ
ചെറുമണി കുരുവീ.

കണ്ണു നിറയണ കാവ്യമെന്തിന്
നീ എനിക്കേകി..

എന്‍റെ നീലാകാശമാകെ നീ പറന്നോളൂ

എന്‍റെ നീലാകാശമാകെ നീ പറന്നോളൂ

എന്‍റെ നെഞ്ചില്‍ മൊഞ്ചു കൂടിയ
കൂട് വെച്ചോളൂ

എന്‍റെ നെഞ്ചില്‍ മൊഞ്ചു കൂടിയ
കൂട് വെച്ചോളൂ

                                                                  (  മഴ ചാറും ഇടവഴിയില്‍)

കാത്തിരുന്നു കുഴഞ്ഞുപോയത്
നീയറിഞ്ഞില്ലേ

കാലമേറെ കഴിഞ്ഞുപോയതും
 നിന്നെ ഓർത്തല്ലേ

കൂടൊഴിഞ്ഞു പറന്നുപോയത്
നീ തനിച്ചല്ലേ

ഏറെനാളായ് ഞാന്‍ കൊതിപ്പൂ
നീ വരുകില്ലേ?

കണ്ണുനീരില്‍ തോണിയുന്തി
ഞാന്‍ തളര്‍ന്നില്ലേ..

ഞാന്‍ നിനക്ക് താജ് തോല്‍ക്കണ
കൂട് വെച്ചോളാം

ഞാന്‍ നിനക്ക് താജ് തോല്‍ക്കണ
കൂട് വെച്ചോളാം

എന്‍റെ റൂഹും നിന്‍റെ ചാരെ
 ഞാന്‍ അയച്ചോളാം
എന്‍റെ റൂഹും നിന്‍റെ ചാരെ
ഞാന്‍ അയച്ചോളാം

മഴ ചാറും ഇടവഴിയില്‍
നിഴലാടും കല്‍പടവില്‍
ചെറുവാലന്‍ കിളിയുടെ
തൂവല്‍ പോല്‍
ഇളംനാമ്പുപോല്‍
കുളിര്‍കാറ്റ്‌ പോലെ
ചാരെ വന്നോളെ..
എന്‍റെ ചാരെ വന്നോളെ.

Latest Added Raaza Beegum Lyrics :- Omalale Ninne Orath- ഓമലാളേ നിന്നെ Lyrics

IMG 20200221 060039

Mazhacharum Idavazhil Malayalam lyrics
മഴ ചാറും ഇടവഴിയില്‍ Lyrics
Raaza Beegum Lyrics